ടയര്‍ മാറ്റുന്നതിനിടെ ലോറി ഇടിച്ചു; വാഹനാപകടത്തില്‍ സഹോദരങ്ങള്‍ മരിച്ചു


വാഹനാപകടത്തില്‍ സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം. പട്ടാമ്പി കരിമ്പുള്ളി തെക്കേതില്‍ വീട്ടില്‍ വിനീതിന്റെ ഭാര്യ ദിവ്യ (30), ദിവ്യയുടെ അനിയന്‍ ഒറ്റപ്പാലം പനമണ്ണ സ്വദേശി ദീപു (28)എന്നിവരാണ് മരിച്ചത്.

കര്‍ണാടക കൃഷ്ണഗിരിയിലായിരുന്നു അപകടം. കാര്‍ പഞ്ചറായതിനെ തുടര്‍ന്ന് റോഡരികില്‍ നിര്‍ത്തി ടയര്‍ മാറ്റുന്നതിനിടെ പാതയിലൂടെ വന്ന ലോറി ഇടിക്കുകയായിരുന്നു.

അപകടത്തില്‍ ദിവ്യയുടെ ഭര്‍ത്താവ് വിനീതിന് ഗുരുതര പരിക്കേറ്റു. വിനീതിന്റെയും ദിവ്യയുടെയും കുട്ടികളും ബന്ധുക്കളും അടക്കം 8 പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ബംഗളൂരുവില്‍ പോയി തിരിച്ച് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്.

Previous Post Next Post