തിരുവനന്തപുരം: വി.ഡി. സതീശന്റെ നിലപാടുകളെയും രാഷ്ട്രീയ തന്ത്രങ്ങളെയും പ്രകീർത്തിച്ചുകൊണ്ടാണ് സാറാ ജോസഫ് തന്റെ നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള നിലവിലെ വടംവലി യുഡിഎഫിന്റെ വിജയത്തിളക്കത്തെ നശിപ്പിക്കുകയാണെന്ന് അവർ മുന്നറിയിപ്പ് നൽകി. വി.ഡി. സതീശൻ എന്ന രാഷ്ട്രീയക്കാരന്റെ കഴിവും നിലപാടും പരമാവധി പ്രയോജനപ്പെടുത്താനുള്ള വിവേകമാണ് കോൺഗ്രസ് നേതൃത്വം ഇപ്പോൾ കാണിക്കേണ്ടത്.

City & Local Guides

സംഘപരിവാർ രാഷ്ട്രീയത്തെ ചെറുക്കാൻ കരുത്തനായ, വ്യക്തമായ ജനാധിപത്യ നിലപാടുള്ള ഒരു ഭരണാധികാരി അനിവാര്യമാണ്. അത്തരമൊരു പരീക്ഷണമാണ് കേരളത്തിലെ വോട്ടർമാർ നടത്തിയത്. ഇടതുപക്ഷത്തിന്റെ തോൽവി ശാശ്വതമല്ലെന്നും അവർ കരുത്തരായ പ്രതിപക്ഷമായിരിക്കുമെന്നും സാറ ഓർമ്മിപ്പിച്ചു. ആരോഗ്യകരമായ മത്സരം നടക്കുമ്പോഴും വിശാലമായ ഐക്യം രൂപപ്പെടുത്താൻ പ്രാപ്തിയുള്ളവർ നേതൃത്വത്തിൽ വരണം. അധികാരത്തിന് വേണ്ടിയുള്ള ഈ തർക്കങ്ങൾ ജനങ്ങൾ നൽകിയ വലിയ വിജയത്തിന്റെ ശോഭ കെടുത്തുന്നുവെന്ന് ഹൈക്കമാൻഡ് തിരിച്ചറിയണമെന്നും അവർ കൂട്ടിച്ചേർത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റ പൂർണ രൂപം….

ഇന്ന് ഇന്ത്യന്‍ ദേശീയരാഷ്ടീയത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യം കോണ്‍ഗ്രസുകാരേക്കാള്‍ പൊതുജനങ്ങളാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. ഉയര്‍ന്ന രാഷ്ടീയവിവേകമുള്ള ജനത എന്ന നിലയില്‍ കേരളവോട്ടര്‍മാര്‍ വന്‍ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിനെ ജയിപ്പിച്ചത് ആ ദേശീയപ്പാര്‍ട്ടി നശിക്കാതിരിക്കാനും ഇന്ത്യാസഖ്യമെന്ന രാഷ്ട്രീയനീക്കത്തെ ബലപ്പെടുത്താനും വേണ്ടിയാണ്.


വി ഡി സതീശന്‍ എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ നിലപാടും കഴിവും പൊളിറ്റിക്കല്‍ തന്ത്രങ്ങളും പരമാവധിഉപയോഗിക്കാനുള്ള വിവേകമാണ് ഹൈക്കമാന്‍ഡ് ഇപ്പോള്‍ കാണിക്കേണ്ടത്.
ഇടതിന്റെ തോല്‍വി എന്നെന്നേക്കുമായിട്ടുള്ളതല്ല. അവര്‍ ശക്തമായ ഒരു പ്രതിപക്ഷമായിരിക്കും എന്നുറപ്പാണ്.അതാണ് വേണ്ടതും. ആരോഗ്യകരമായ മത്സരം നടക്കുമ്പോഴും സംഘപരിവാര്‍രാഷ്ടീയത്തെ ചെറുക്കാന്‍ കഴിയുന്ന വിശാലമായ ഐക്യമാണ് ഉണ്ടാവേണ്ടത്.