തേങ്ങ പറിക്കുന്നതിനിടെ സഹായിക്കാനെത്തിയ സ്ത്രീകളുൾപ്പെടെ നാല് പേർക്ക് കടന്നൽ കുത്തേറ്റു; ആശുപത്രിയിലെത്തിയപ്പോൾ…


        

സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറിക്കാനെത്തിയവർക്കും സഹായികളായി എത്തിയ രണ്ട് സ്ത്രീകൾക്കും കടന്നൽ കുത്തേറ്റു. മുക്കം കാരശേരി കറുത്തപറമ്പ് മോലിക്കാവിലാണ് അപകടമുണ്ടായത്. ഗോതമ്പ് റോഡ് സ്വദേശി കണ്ണൻകുട്ടി(57), കുവ്വപറമ്പത്ത് വാസു(55) എന്നിവർക്കും തേങ്ങ പെറുക്കി കൂട്ടുന്നതിന് സഹായികളായെത്തിയ രണ്ട് സ്ത്രീകൾക്കുമാണ് കുത്തേറ്റത്. തേങ്ങ വലിക്കുന്നതിനിടയിൽ തെങ്ങിന് മുകളിൽ കൂടുകൂട്ടിയിരുന്ന കടന്നൽക്കൂട്ടം ഒന്നാകെ ഇളകി ആക്രമിക്കുകയായിരുന്നു. വലിയപറമ്പിലുള്ള സ്വകാര്യ വ്യക്തിയുടെ മോലിക്കാവിലെ പറമ്പിൽ രാവിലെ ജോലിക്കെത്തിയവരാണ് അപകടത്തിൽപ്പെട്ടത്.

മാരകമായി കടന്നൽ കുത്തേറ്റ കണ്ണൻകുട്ടി ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴിയിൽ ബോധരഹിതനായി. ഉടൻ ഓടത്തെരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അവിടെ ഡോക്ടറില്ലെന്ന കാരണം പറഞ്ഞ് പ്രാഥമിക ചികിത്സ പോലും നൽകാതെ പറഞ്ഞതായി ആക്ഷേപം ഉയർന്നിട്ടുണ്ട്. തുടർന്ന് മുക്കത്തെ മറ്റൊരു സ്വകാര്യ ആശുപത്രിയിലെത്തിച്ചാണ് ചികിത്സ നൽകിയത്. മറ്റ് മൂന്ന് പേർക്കും സാരമായ പരിക്കുകളില്ല

Previous Post Next Post