വിദ്യാർത്ഥികളുടെ ആത്മഹത്യകൾ തടയാൻ നടപടി സ്വീകരിച്ച് ഹോസ്റ്റൽ ഉടമകൾ


കോട്ടയിൽ ആത്മഹത്യകൾ വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ ഹോസ്റ്റലുകളിൽ ഫാനുകൾക്ക് ചുറ്റും ഇരുമ്പ് ഗ്രില്ലുകൾ സ്ഥാപിച്ച് ഹോസ്റ്റൽ ഉടമകൾ. ഇതി​ന്റെ വീഡിയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ഒരു പോപ്പുലർ പേജിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. വിദ്യാർഥികളുടെ ആത്മഹത്യകൾ തടയാനാണ് ഹോസ്റ്റൽ ഉടമകൾ ഇത്തരത്തിൽ ഫാനുകൾക്ക് ചുറ്റും ​ഗ്രില്ലുകൾ സ്ഥാപിച്ചിരിക്കുന്നത്. ഐ.ഐ.ടി.-ജെ.ഇ.ഇ., നീറ്റ് തുടങ്ങിയ മത്സരപരീക്ഷകൾക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികളുടെ കേന്ദ്രമായ കോട്ടയിൽ അടുത്തകാലത്തായി ആത്മഹത്യകൾ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് പുതിയ വീഡിയോ പ്രചരിക്കുന്നത്.

നേരത്തെ, അമിതഭാരം അനുഭവപ്പെട്ടാൽ താഴേക്ക് ഊർന്നു വീഴുന്ന സ്പ്രിങ് ഘടിപ്പിച്ച ഫാനുകൾ കോട്ടയിലെ ഹോസ്റ്റലുകളിൽ നിർബന്ധമാക്കിയിരുന്നു. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ ഫാനുകൾ പൂർണമായും ഇരുമ്പ് കൂടുകൾക്കുള്ളിൽ അടച്ച നിലയിലാണുള്ളത്. ഇത് വ്യാപകമായി നടപ്പിലാക്കിയതാണോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, ഇത്തരം നീക്കങ്ങൾ വലിയ തോതിലുള്ള പരിഹാസങ്ങൾക്കും വിമർശനങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്.ഫാൻ വൃത്തിയാക്കാൻ ഇനി എന്ത് ചെയ്യും?’, ‘ഇത്രയും ഉത്കണ്ഠയുണ്ടെങ്കിൽ എസി വെച്ചു കൊടുത്തുകൂടേ?’ തുടങ്ങിയ ചോദ്യങ്ങൾ കമന്റുകളിൽ നിറുന്നു. ‘വിദ്യാഭ്യാസസമ്പ്രദായം മാറ്റാതെ ഇങ്ങനെ ചെയ്തിട്ടെന്ത് കാര്യം’ എന്ന തരത്തിലും കമന്റുകളുണ്ട്. ആത്മഹത്യക്ക് വിദ്യാർഥികൾ ഇതല്ലെങ്കിൽ മറ്റുവഴികൾ തേടുമെന്ന് അഭിപ്രായപ്പെടുന്നവരും ഏറെ.

أحدث أقدم