തോട്ടിൽ വീണ് നാലും ഏഴും വയസുള്ള കുട്ടികൾക്ക് ദാരുണാന്ത്യം…


മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം. സഹോദരങ്ങളുടെ മക്കളായ ആദിൽ ഹിറാഷ് (7) മുഹമ്മദ് ഫൗസാൻ (4) എന്നിവരാണ് മരിച്ചത്. ബന്ധു വീട്ടിലേക്ക് വിരുന്നിന് എത്തിയതായിരുന്നു കുട്ടികൾ. സഹോദരങ്ങളുടെ മക്കളാണ് ആദിലും ഫൗസാനും. ഇന്ന് ഉച്ചയോട് കൂടിയാണ് അപകടമുണ്ടായത്. വൈകിട്ട് കുഞ്ഞുങ്ങളെ കാണാതായതോടെ രക്ഷിതാക്കൾ തെരഞ്ഞിറങ്ങിയപ്പോഴാണ് തോട്ടിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ തോട്ടിൽ വീണതാകാമെന്നാണ് പ്രാഥമിക നിഗമനം. വൈകിട്ട് ഇവിടെ കനത്ത മഴയും കാറ്റും അനുഭവപ്പെട്ടിരുന്നു.

Previous Post Next Post