
നിയുക്ത മുഖ്യമന്ത്രി വി ഡി സതീശനെ കന്റോൺമെൻറ് ഹൗസിൽ എത്തി കണ്ട് ആശാപ്രവര്‍ത്തകര്‍. ആശാ സമരത്തിൽ 266 ദിവസവും ഒപ്പം നിന്ന ആൾ ആണ് വി ഡി സതീശൻ. സമരത്തിന് നൽകിയ പിന്തുണയ്ക്ക് നന്ദി പറയാൻ എത്തിയതാണെന്നും ആശാപ്രവര്‍ത്തകര്‍ പറഞ്ഞു.
ഓരോ ഘട്ടത്തിലും വൈകാരികമായാണ് അദ്ദേഹം സമരത്തിന് ഒപ്പം നിന്നത്. ആദ്യ ക്യാബിനറ്റിൽ തന്നെ തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കുമെന്ന് പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കുമെന്ന് വി ഡി സതീശൻ ഉറപ്പ് നൽകിയെന്നും ആശാപ്രവര്‍ത്തകര്‍ വ്യക്തമാക്കി