ഷോപ്പിങ് മാളിൽ നിയന്ത്രണം വിട്ട ‘ടോയ് ബസ്’ വീട്ടമ്മയുടെ ദേഹത്തേക്ക് ഇടിച്ചു കയറി…



        

കൊച്ചി: മുവാറ്റുപുഴ നഗരത്തിലെ മാളിൽ കുട്ടികൾക്കായി ഓടിക്കുന്ന ടോയ് ബസ് ഇടിച്ച് വീട്ടമ്മയുടെ കാല് ഒടിഞ്ഞു. പായിപ്ര സ്വദേശിനി സൈനബ ബഷീറിനാണ് കാലിന് പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരത്തോടെ ഗ്രാൻഡ് സെൻട്രൽ മാളിലായിരുന്നു അപകടം നടന്നത്. കുടുംബസമേതം മാളിൽ എത്തിയ സൈനബ ടോയ് ബസിന് പിന്നിൽ നിൽക്കുമ്പോഴായിരുന്നു അപകടം.

പുതുതായി മാളിൽ എത്തിച്ച ടോയ് ബസ് നിയന്ത്രിച്ചിരുന്ന ആളുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. നിയന്ത്രണം വിട്ട ബസ് സൈനബയുടെ ദേഹത്തേക്ക് ഇടിച്ച് കയറുകയും താഴെ വീണ ഇവരുടെ കാലിലൂടെ ബസ് കയറി ഇറങ്ങുകയും ചെയ്തു. ഉടൻ തന്നെ സൈനബയെ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. കുട്ടികളെ കയറ്റി ചുറ്റിക്കറങ്ങുന്ന ഇത്തരം ടോയ് ബസുകൾ മാളുകളിൽ പ്രവർത്തിപ്പിക്കുമ്പോൾ കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കേണ്ടതുണ്ട്. ഈ സംഭവത്തിൽ അത്തരം നിർദേശങ്ങൾ പാലിച്ചോയെന്ന് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്

أحدث أقدم