
തിരുവനന്തപുരം: വി ഡി സതീശന്‍ മുഖ്യമന്ത്രിയാകുമോയെന്ന ചോദ്യത്തിന് കേരളത്തില്‍ ഒരു വി ഡി സതീശന്‍ അല്ല, നിരവധി വി ഡി സതീശന്മാരുണ്ടെന്ന് കെ സുധാകരന്റെ മറുപടി. തിരുവനന്തപുരത്ത് എഐസിസി നിരീക്ഷകരെ കണ്ട് അഭിപ്രായം രേഖപ്പെടുത്തി മടങ്ങവെയാണ് പ്രതികരണം. കേരള രാഷ്ട്രീയത്തെക്കുറിച്ച് നിരീക്ഷകരെ ബോധ്യപ്പെടുത്തിയെന്നും തൃപ്തനാണെന്നും കെ സുധാകരന്‍ പറഞ്ഞു.
‘എഐസിസി നിരീക്ഷകരെ കണ്ടു. എല്ലാം വിശദീകരിച്ചു. കേരള രാഷ്ട്രീയത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തി. ഞാന്‍ തൃപ്തനാണ്. ഒരു പ്രത്യേക പേര് എഐസിസിക്ക് മുന്നില്‍ പറഞ്ഞിട്ടില്ല. ഫോര്‍മുല നിര്‍ദേശിക്കുകയാണ് ചെയ്തത്. എന്താണ് ഫോര്‍മുലയെന്ന് പബ്ലിക്കിന് മുന്നില്‍ പറയാനാകില്ല. രഹസ്യമാണ്’, എഎന്‍ഐയോടായിരുന്നു കെ സുധാകരന്റെ പ്രതികരണം.