ട്രെന്‍ഡുകള്‍ തുടരുകയാണെങ്കില്‍ തമിഴ്നാട് രാഷ്ട്രീയത്തില്‍ വിജയ് പുതിയ ശക്തിയായി ഉദിച്ചുയരും. തിരുച്ചി (കിഴക്ക്), പെരമ്പൂര്‍ മണ്ഡലങ്ങളില്‍ വിജയ്ക്ക് വലിയ ലീഡ് നേടാനായി.ഡിഎംകെയെ മൂന്നാം സ്ഥാനത്തേക്കു പിന്തള്ളി എഐഎഡിഎംകെയും കളം നിറയുന്നു. ആദ്യ നിയമസഭാ തെരഞ്ഞെടുപ്പില്‍, വിജയ്യുടെ വന്‍ ജനപ്രീതിയെ വലിയ തോതില്‍ തെരഞ്ഞെടുപ്പ് നേട്ടങ്ങളാക്കി ടിവികെ മാറ്റുന്നതായാണ് നിലവിലെ വിലയിരുത്തല്‍.
ഡി.എം.കെ നയിക്കുന്ന സഖ്യം കോണ്‍ഗ്രസിനൊപ്പം സംസ്ഥാനത്ത് അധികാരം നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍. ടി.വി.കെയുമായുള്ള വിജയിയുടെ വരവ് തമിഴ്നാട് തെരഞ്ഞെടുപ്പിനെ ത്രികോണമാക്കി മാറ്റി.
പരമ്പരാഗതമായി ഡി.എം.കെയും എ.ഐ.എ.ഡി.എം.കെയും നയിക്കുന്ന സഖ്യങ്ങളാണ് സംസ്ഥാനത്തെ രാഷ്ട്രീയത്തില്‍ ആധിപത്യം പുലര്‍ത്തുന്നത്.തമിഴ്നാട്ടിലെ പതിറ്റാണ്ടുകള്‍ പഴക്കമുള്ള ബൈപോളാര്‍ രാഷ്ട്രീയത്തില്‍ നിന്ന് ടിവികെയുട ശക്തമായ പ്രകടനം ജനത്തിനു പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.എക്കാലവും തമിഴ്നാട്ടിലെ രാഷ്ട്രീയം രണ്ട് ദ്രാവിഡ ഭീമന്മാരെ ചുറ്റിപ്പറ്റിയാണ് – ഡിഎംകെ, എഐഎഡിഎംകെ.
ഇരു രാഷട്രീയ പാര്‍ട്ടികള്‍ക്കും എതിരായുള്ള ശക്തമായ ഒരു ബഥലായി ജനം ടിവികെയെ കാണുന്നു എന്നാണ് ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത്.
തമിഴക രാഷ്ട്രീയ ജാതകം വിജയ് എന്ന മൂന്നക്ഷരക്കാരന്‍ തിരുത്തുമോയെന്നതിലാണ് ആകാംക്ഷ.
ബിജെപി എത്ര ശ്രമിച്ചിട്ടും തമിഴ്‌നാട്ടില്‍ തളിര്‍ക്കാനാകാതെ നില്‍ക്കുമ്പോള്‍ ആദ്യ തവണ തന്നെ ഭരണത്തിലേക്ക് എന്ന പ്രതീതി ഉയര്‍യത്താന്‍ വിജയയ്ക്കു സാധിച്ചു.