ഡൽഹി: പെട്രോള്‍, ഡീസല്‍ വില വർദ്ധനവിന് സമ്മർദ്ദം ചെലുത്തി എണ്ണ കമ്പനികള്‍.തെരഞ്ഞെടുപ്പ് പൂർത്തിയായെങ്കിലും എണ്ണ കമ്പനികളുടെ ആവശ്യം സ്ഥിതി നിരീക്ഷിച്ച ശേഷം പരിഗണിച്ചാല്‍ മതിയെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ.
ഇന്ത്യയിലേക്കുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിയില്‍ കഴിഞ്ഞ മാസം പതിനഞ്ച് ശതമാനം കുറവ് വന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
പശ്ചിമേഷ്യൻ സംഘർഷം തുടങ്ങിയ ശേഷം വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെയും പ്രീമിയം പെട്രോളിൻ്റെയും വിലയാണ് എണ്ണ കമ്പനികള്‍ കൂട്ടിയത്.ഗാർഹിക സിലിണ്ടറുകളുടെ വിലയും ചെറുതായി കൂട്ടിയിരുന്നു. എന്നാല്‍ എണ്‍പത് ശതമാനം പെട്രോളിയം ഉത്പന്നങ്ങളുടെയും വില പിടിച്ചു നിറുത്താനായി എന്നാണ് കേന്ദ്ര സർക്കാർ അവകാശപ്പെടുന്നത്.യുദ്ധം തുടങ്ങുന്നതിന് മുമ്പ് ബാരലിന് 55 ഡോളറിനാണ് റഷ്യയില്‍ നിന്ന് ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ കിട്ടിയിരുന്നത്. ആ സമയത്ത് ഇന്ത്യൻ കമ്പനികള്‍ ഈ വിലക്കുറവ് മുതലാക്കി വൻ ലാഭം നേടി.