വാഹനാപകത്തിൽ പരിക്കേറ്റ വൃദ്ധന് അമ്പത്തിനാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി,ഹർജിക്കാരനുവേണ്ടി കോടതിയിൽ ഹാജരായത് അഡ്വക്കേറ്റ് പ്രകാശ് പാമ്പാടി


കോട്ടയം : 18.07.2020- ൽ പാലാ ഏറ്റുമാനൂർ ഹൈവേയിൽ ചേർപ്പുങ്കൽ ജംഗ്ഷനിൽ റോഡരികിൽ കൂടി നടന്നുപോയ അറുപത്താറ് വയസ്സുള്ള പച്ചക്കറി കട ഉടമയായ എൻ. സി എബ്രഹാമിനെ അതിവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ച സംഭവത്തിൽ പലിശ സഹിതം അമ്പത്തിനാല് ലക്ഷം രൂപ നഷ്ട‌പരിഹാരം അനുവദിച്ചു കൊണ്ട് കോട്ടയം മോട്ടോർ ആക്‌സിഡൻ്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്‌ജി പ്രസൂൻ മോഹൻ വിധി പ്രഖ്യാപിച്ചു.

 അപകടത്തെ തുടർന്ന് ചേർപ്പുങ്കൽ മാർ സ്ലീവാ ആശുപത്രിയിലും തുടർന്ന് വൈക്കം ഇൻഡോ-അമേരിക്കൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു എബ്രഹാം. അപകടത്തെ തുടർന്ന് കിടപ്പിലായ എബ്രഹാമിന് തുടർ ചികിത്സകൾ ആവശ്യമാകയാൽ ആയതിന് പ്രത്യേകം തുക വിധിയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. വിധി തുകയും പലിശയും കോടതി ചിലവും ഇൻഷുറൻസ് കമ്പിനി ഒരു മാസത്തിനകം ഹർജിക്കാരന് നൽകേണ്ടതാണ്. ഹർജിക്കാരനുവേണ്ടി അഡ്വക്കേറ്റ് പ്രകാശ് പാമ്പാടി കോടതിയിൽ ഹാജരായി.
Previous Post Next Post