മുഖ്യമന്ത്രിയാര്… എംഎല്‍എമാരുടെ മനസറിയാൻ ഹൈക്കമാന്‍ഡ്, നിരീക്ഷകര്‍ ഉടന്‍ കേരളത്തിലെത്തും


തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രിയെ നിശ്ചയിക്കാന്‍ ഹൈക്കമാന്‍ഡ് നടപടികള്‍ തുടങ്ങി. മുതിര്‍ന്ന നേതാക്കളായ നിരീക്ഷകര്‍ ഉടന്‍ സംസ്ഥാനത്തെത്തി നിയുക്ത എംഎല്‍എമാരുടെ മനസറിയും. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയാകുകയെന്നതാണ് സ്വാഭാവിക നടപടിയെങ്കിലും സംഘടന ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും, രമേശ് ചെന്നിത്തലയും പിന്നോട്ടില്ല. ഈ സാഹചര്യത്തിലാണ് ഹൈക്കമാൻഡ് നടപടികൾ വേ​ഗത്തിലാക്കിയത്. 


തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ പാർട്ടിയുടെ തീരുമാനമാണ് മുഖ്യമന്ത്രി സ്ഥാനമെന്നാണ് വിഡി സതീശനും കെസി വേണു​ഗോപാലും പ്രതികരിച്ചത്. നേരത്തെ, മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമാക്കിയുള്ള നേതാക്കളുടെ നീക്കങ്ങൾ വലിയ രീതിയിൽ ചർച്ചയായിരുന്നു. വൻ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയ സാഹചര്യത്തിൽ ആരായിരിക്കും മുഖ്യമന്ത്രി എന്നത് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്

أحدث أقدم