സുരക്ഷാ ജീവനക്കാരനാണു തീയാളുന്നത് ആദ്യം കണ്ടത്. അണയ്ക്കാൻ ശ്രമിച്ചെങ്കിലും വിഫലമായതോടെ അഗ്നിശമന സേനയെ അറിയിച്ചു. സെന്ററിനു പുറത്തും മറ്റൊരു ഹാളിലുമായി വച്ചിരുന്ന ഒട്ടേറെ ബൈക്കുകൾ നാട്ടുകാർ തീപിടിക്കാതെ ഉരുട്ടി മാറ്റി. ഞായർ ആയതിനാൽ അവധിയായിരുന്നു. ഷോർട്ട് സർക്യൂട്ട് ആണു കാരണമെന്നു സംശയിക്കുന്നു.
സർവീസിനു കൊണ്ടുവന്ന വാഹനങ്ങളാണ് കത്തിയതെന്നും സ്ഥാപനത്തിന് ഇൻഷുറൻസ് ഉള്ളതിനാൽ വാഹനഉടമകൾക്ക് നഷ്ടമുണ്ടാകില്ലെന്നും ഷോറൂം ജനറൽ മാനേജർ ഹരികുമാർ അറിയിച്ചു.