
തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് നേടിയ മഹാവിജയത്തിൽ കെ സി വേണുഗോപാലിന് നന്ദി പറഞ്ഞ് രാഹുൽ ഗാന്ധി. കേരളത്തിലെ ജനങ്ങൾ ഈ സർക്കാരിനുവേണ്ടി പോരാടി. അവരുടെ ശബ്‍ദമായിരിക്കും അതിനെ നയിക്കുക. ഓരോ കേരളീയന്‍റെയും ശബ്‍ദമായി മാറുന്ന വി ഡി സതീശൻ ജിക്കും മുഴുവൻ മന്ത്രിസഭയ്ക്കും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. ഈ പ്രചാരണത്തിന് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ കെ സി വേണുഗോപാൽ ജിക്ക് നന്ദി. ഈ പ്രചാരണ വേളയിൽ അക്ഷീണം ത്യാഗം ചെയ്ത ഓരോ യുഡിഎഫ് പ്രവർത്തകനും ഡിജിറ്റൽ യോദ്ധാവിനും അവകാശപ്പെട്ടതാണ് ഈ വിജയം. പ്രവർത്തനം ഇപ്പോൾ ആരംഭിക്കുന്നുവെന്ന് രാഹുൽ എക്സിൽ കുറിച്ചു