കോഴിക്കോട് വൻ ലഹരിവേട്ട….. ഒരു കിലോ എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ


കോഴിക്കോട്: പന്തീരങ്കാവ് ദേശീയപാത സർവീസ് റോഡിൽ വെച്ച് പന്തീരങ്കാവ് പോലീസും ഡാൻസാഫ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നീക്കം. മലപ്പുറം പള്ളിക്കൽ ബസാർ സ്വദേശി മുഹമ്മദ് ഹർഷലാൽ (25), ചേലേമ്പ്ര സ്വദേശി ആദിൽഷാ (20), ഐക്കരപ്പടി സ്വദേശി മുഹമ്മദ് ഫർഹാൻ എന്നിവരാണ് അറസ്റ്റിലായത്.

ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 1013.26 ഗ്രാം (ഒരു കിലോയിലധികം) എംഡിഎംഎയാണ് പോലീസ് സംഘം കണ്ടെടുത്തത്. പന്തീരങ്കാവ് എസ്ഐ ജാക്‌സൺ ജോയി, പ്രബേഷൻ എസ്ഐ വിനോദ്, ഡാൻസാഫ് അംഗങ്ങളായ എസ്ഐ മനോജ്, എഎസ്ഐ അഖിലേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ വലയിലാക്കിയത്. പ്രതികൾ ഈ മയക്കുമരുന്ന് എവിടെ നിന്ന് എത്തിച്ചുവെന്നും ആർക്കൊക്കെ കൈമാറാനാണ് ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് അന്വേഷിച്ചു വരികയാണ്. അന്താരാഷ്ട്ര വിപണിയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തിട്ടുള്ളത്.

Previous Post Next Post