രാജീവ് ഗാന്ധി അനുസ്മരണം. കൂരോപ്പടയിൽ നടന്നു


കൂരോപ്പട :മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനം ജനശ്രീ മിഷൻ പുതുപ്പള്ളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. കൂരോപ്പട ബൈപ്പാസിൽ രാജീവ് ഗാന്ധിയുടെ ഛായാ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ പരിപാടി ജനശ്രീ മിഷൻ പുതുപ്പള്ളി ബ്ലോക്ക് ചെയർമാൻ അനിൽ കൂരോപ്പട ഉദ്ഘാടനം ചെയ്തു. ജനശ്രീ ബ്ലോക്ക് കോ- ഓർഡിനേറ്റർ പി. ഗോപകുമാർ അധ്യക്ഷത വഹിച്ചു.
ജനശ്രീ മിഷൻ നേതാക്കളായ  അഭിലാഷ് മാത്യു, രാജേന്ദ്രൻ തേരേട്ട് , ബിജു ളാക്കാട്ടൂർ , റെജി താന്നിവേലിൽ തുടങ്ങിയവർ പങ്കെടുത്തു.
Previous Post Next Post