പാർട്ടി തീരുമാനം പറയും, ജീവിക്കുന്നത് പ്രസ്ഥാനത്തിന് വേണ്ടി'..... മന്ത്രിസ്ഥാന ചർച്ചകളിൽ പ്രതികരിച്ച് ചാണ്ടി ഉമ്മൻ


        
തിരുവനന്തപുരം: പുതിയ സർക്കാരിൻ്റെ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമായിരിക്കെ, മന്ത്രിസ്ഥാനത്തെക്കുറിച്ച് പ്രതികരിച്ച് നിയുക്ത ചാണ്ടി ഉമ്മൻ. തനിക്ക് മന്ത്രിസ്ഥാനം ലഭിക്കുമെന്നോ ഇല്ലെന്നോ പാർട്ടി ഇതുവരെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ചർച്ചകൾ നടക്കുമെന്ന് അന്തിമ തീരുമാനം പാർട്ടി പ്രഖ്യാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ' പാർട്ടി തീരുമാനം പറയും, അതിനു മുൻപ് താൻ അഭിപ്രായം പറഞ്ഞിട്ട് കാര്യമില്ല. ' – ചാണ്ടി ഉമ്മൻ പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു.

ജനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട അജണ്ട വികസനമാണെന്നും, രണ്ടാമത്തേത് പാർട്ടി നൽകിയ ഗ്യാരൻ്റികളാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു. ഇവ നടപ്പിലാക്കാനായി നാളെ പുതിയ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്യും. ഗവർണറെ കണ്ട് മുഖ്യമന്ത്രിക്ക് മന്ത്രിമാരുടെ ലിസ്റ്റ് കൈമാറേണ്ടതുണ്ട്. അതുകൊണ്ട് നാളെ വരെ എല്ലാവരും കാത്തിരിക്കണമെന്നും കൂടുതൽ ആകാംക്ഷയുടെ ആവശ്യമില്ലെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. സമയമെടുത്ത് പാർട്ടി കൃത്യമായ തീരുമാനമെടുക്കും. താൻ ജീവിക്കുന്നത് പ്രസ്ഥാനത്തിന് വേണ്ടിയാണെന്ന് ചാണ്ടി ഉമ്മൻ വ്യക്തമാക്കി.


Previous Post Next Post