പറവൂരിൽ വിജയാഘോഷം അപകടത്തിൽ കലാശിച്ചു…. പടക്കം പൊട്ടിത്തെറിച്ച് കോൺഗ്രസ് പ്രവർത്തകന്റെ വിരൽ അറ്റു


കൊച്ചി: കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ യുഡിഎഫ് വിജയത്തിന് പിന്നാലെ പറവൂരിൽ നടന്ന ആഹ്ലാദപ്രകടനത്തിനിടെയുണ്ടായ അപകടത്തിൽ കോൺഗ്രസ് പ്രവർത്തകന് ഗുരുതര പരിക്ക്. പറവൂർ സ്വദേശിയായ സുധീഷിനാണ് പടക്കം പൊട്ടിത്തെറിച്ച് പരിക്കേറ്റത്. സ്‌ഫോടനത്തിൽ സുധീഷിന്റെ ഇടതുകൈവിരൽ അറ്റുപോവുകയും കൈപ്പത്തിയുടെ ഒരു ഭാഗത്ത് ആഴത്തിൽ മുറിവേൽക്കുകയും ചെയ്തു.


സംസ്ഥാനത്ത് യുഡിഎഫ് നൂറിലേറെ സീറ്റുകൾ നേടി ഭരണമുറപ്പിച്ചതോടെ പറവൂർ മണ്ഡലത്തിൽ പ്രവർത്തകർ വലിയ ആഘോഷങ്ങൾ സംഘടിപ്പിച്ചിരുന്നു. പടക്കം പൊട്ടിക്കുന്നതിനിടെ കൈയിലിരുന്ന ഗുണ്ട് അപ്രതീക്ഷിതമായി പൊട്ടിത്തെറിക്കുകയായിരുന്നു. രക്തം വാർന്ന നിലയിൽ സുധീഷിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ആവശ്യമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. വിജയാഘോഷങ്ങൾക്കിടയിൽ പടക്കവും മറ്റും ഉപയോഗിക്കുമ്പോൾ പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു.

أحدث أقدم