സംഘർഷത്തിൽ പരസ്പരം പഴിചാരി ബിജെപിയും എൽഡിഎഫും രംഗത്തെത്തിയിരുന്നു. കാപ്പാ കേസിൽ ജയിലിൽ കഴിയുന്ന ബിജെപി കൗൺസിലർ ആർ സുഗതന്റെ രാജി ആവശ്യപ്പെട്ടായിരുന്നു എൽഡിഎഫ് പ്രതിഷേധം നടത്തിയത്. ഇതിനിടെയാണ് ചേരിതിരിഞ്ഞ് ബിജെപിയും സിപിഐഎമ്മും തമ്മിൽ സംഘർഷമുണ്ടായത്. മേയറുടെ ഓഫീസിന് മുന്നിലായിരുന്നു പ്രതിഷേധം നടത്തിയത്. എൽഡിഎഫ് കൗൺസിലർമാർ സ്ത്രീകളെ ആക്രമിച്ചെന്ന് ബിജെപി ആരോപിച്ചിരുന്നു.