സുഹൃത്തുക്കൾ തമ്മിൽ തർക്കം; തിരുവനന്തപുരത്ത് 17കാരൻ കൊല്ലപ്പെട്ടു


തിരുവനന്തപുരം നരുവാമൂട് പതിനേഴുകാരനെ മർദ്ദിച്ചു കൊലപ്പെടുത്തി. പതിനേഴുകാരനായ പുന്നമൂട് സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കൾ തമ്മിലുള്ള സംഘർഷമാണ് കൊലപാതകത്തിലേക്ക് നയിച്ചത് 


പുന്നമൂട് സ്‌കൂളിന് സമീപം രണ്ട് വിഭാഗങ്ങൾ തമ്മിൽ ഉണ്ടായ തർക്കത്തിനിടെ സമീപത്തെ കടയിലേക്ക് ശിവസൂര്യ തെറിച്ചുവീണു. കടയുടെ ചില്ല് വയറിൽ തുളച്ചുകയറിയാണ് മരണം സംഭവിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്ത് എത്തിയപ്പോഴെക്കും പ്രതികൾ സ്ഥലം വിട്ടിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് അറിയിച്ചു

Previous Post Next Post