ഓപ്പറേഷൻ തൂഫാൻ, മാവേലിക്കരയിൽ വാഹനം തടഞ്ഞ് പരിശോധന, 2 പേർ കസ്റ്റഡിയിൽ, 2 പേർ ഓടി രക്ഷപ്പെട്ടു



മാവേലിക്കര : ലഹരിസംഘങ്ങളെ പിടികൂടാനായി പൊലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മാവേലിക്കരയിൽ വാഹനം തടഞ്ഞ് പരിശോധന നടത്തി. ഇന്നലെ വൈകിട്ട് 6.45ഓടെ പുന്നമൂട് ആൽത്തറ ജംഗ്ഷനിലാണ് പരിശോധന  നടന്നത്. കാറിലും ബൈക്കിലുമായി മാവേലിക്കര ഭാഗത്ത് നിന്ന് കായംകുളം ഭാഗത്തേക്ക് പോകുകയായിരുന്ന സംഘത്തെ  മഫ്തിയിൽ പിൻതുടർന്നെത്തിയ പൊലീസ് സംഘം പുന്നംമൂട്ടിൽ എത്തിയപ്പോൾ കാർ  വട്ടംനിർത്തി തടയുകയായിരുന്നു. 

പൊലീസ് വാഹനങ്ങൾ തടഞ്ഞതോടെ രണ്ട് പേർ കാറിൽ നിന്നിറങ്ങി ഓടി രക്ഷപ്പെട്ടു. മറ്റ് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇവർ സഞ്ചരിച്ചിരുന്ന പാല രജിസ്ട്രേഷൻ കാറും അടൂർ രജിസ്ട്രേഷനിലുള്ള ബൈക്കും കസ്റ്റഡിയിൽ  എടുത്തിട്ടുണ്ട്. ​രക്ഷപെട്ട മറ്റ് രണ്ട് പ്രതികൾക്കായി പോലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിലും ലഹരി മാഫിയക്കെതിരെ ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുമെന്ന് മാവേലിക്കര പൊലീസ് അറിയിച്ചു.

Previous Post Next Post