മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ യിൽ ടിൻസ് 2026 ..മെഗാ പ്ലേസ്മെന്റ് പ്രോഗ്രാം




മണർകാട് :- മണർകാട് സെൻറ് മേരിസ്‌ പ്രൈവറ്റ് ഐ ടി ഐ പ്ലേസ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ 2026 ജൂലൈയിൽ പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്കു വേണ്ടി എം.എം. പബ്ലിക്കേഷൻസ്, കേളചന്ദ്ര, കൊണ്ടോടി ഓട്ടോ ക്രാഫ്റ്റ്സ്, നിപ്പോൺ ടൊയോട്ട, പെന്റാ പവർ കൺട്രോളേഴസ്, ടാറ്റാ മോട്ടേഴ്സ്,വോകസ് വാഗൺ, മിഡാസ്,തുടങ്ങിയ മുപ്പതോളം പ്രമുഖ കമ്പനികളെ പങ്കെടുപ്പിച്ചു കൊണ്ടുള്ള മെഗാ പ്ലെയ്സ്മെന്റ് പ്രോഗ്രാം *ടിൻസ് 2026*  ജൂൺ മാസം 11 - ആം തീയതി ഐ ടി ഐ മാനേജർ റവ.ഫാ. കുര്യൻ മാത്യു വടക്കേപറമ്പിലിന്റെ ആദ്ധ്യക്ഷതയിൽ ചേരുന്ന സമ്മേളനത്തിൽ വച്ച് കോട്ടയം ജില്ലാ പോലീസ് സൂപ്രണ്ട് *ശ്രീ. ഷാഹുൽ ഹമീദ് എ.ഐ പി എസ്* ഉദ്ഘാടനം ചെയ്യുന്നതാണ്.മണർകാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.ജെസ്സി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തുന്നതും,സമാനതകളില്ലാത്ത ധീരമായ കർത്തവ്യനിർവഹണം നടത്തി കേരള സമൂഹത്തിന് മാത്യകയായ വാകത്താനം പോലീസ് സ്റ്റേഷനിലെ പോലീസ് ഓഫീസർ ആയ ശ്രീ. പ്രീതിഷ് പ്രസാദിനെ യോഗത്തിൽ വച്ച് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ.കെ കെ തോമസ് കുന്നേൽ ആദരിക്കുന്നതുമാണ്. മണർകാട്  എസ് എച്ച് ഓ ശ്രീ. പ്രേംലാൽ എസ് എൽ, കത്തീഡ്രൽ ട്രസ്റ്റിമാരായ ശ്രീ.ഇ വി കുറിയാക്കോസ് ഇടച്ചേരിൽ, ശ്രീ.ബിജു വർഗീസ് കന്നുകുഴിയിൽ, ശ്രീ. സ്കറിയാച്ചൻ പള്ളത്ത്, കത്തീഡ്രൽ സെക്രട്ടറി ശ്രീ. തോമസ് ഉമ്മൻ പള്ളത്തറ ഐ ടി ഐ സെക്രട്ടറി ശ്രീ.അനൂപ് റ്റി അന്ത്രയോസ് തെക്കേൽ എന്നിവർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിക്കുന്നതുമാണ്.
Previous Post Next Post