2.40 ലക്ഷം.. വഴിയിൽ എവിടെയോ പോയി.. കൈവിട്ടുപോയ പണം ഒടുവിൽ…


മാവേലിക്കര- ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയ യുവാവിൻറെ കൈയ്യിൽ നിന്നും യാത്രാമദ്ധ്യേ നഷ്ടപ്പെട്ട പണം തിരികെ ലഭിച്ചു. കഴിഞ്ഞ 17ന് അടൂർ സ്വദേശി വിജേഷിൻറെ കയ്യിൽനിന്നാണ് 2,40,000 രുപ വെട്ടിയാർ – പന്തളം റോഡിൽ വെച്ച് നഷ്ടപ്പെട്ടത്. നഷ്ടപ്പെട്ട പണം റോഡിൽ നിന്നും വെട്ടിയാർ സ്വദേശിയായ എം.കെ സാമുവലിന് ലഭിച്ചു. ഈ പണം സാമുവൽ കുറത്തികാട് പൊലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചു. തുടർന്ന് കുറത്തികാട് പൊലീസ് നടത്തിയ അന്വേഷണത്തിൽ നഷ്ടപ്പെട്ട പണം വിജേഷിൻറെ ആണെന്ന് കണ്ടത്തി. കളഞ്ഞുകിട്ടിയ പണം പൊസീസ് സ്റ്റേഷനിൽ എൽപ്പിച്ച എം.കെ സാമുവലിൻറെ സാന്നിദ്ധ്യത്തിൽ കുറത്തികാട് പോലീസ് സ്റ്റേഷനിൽ വെച്ച് വിജേഷിന് പണം കൈമാറകയായിരുന്നു

Previous Post Next Post