മുലപ്പാൽ നൽകി ഉറക്കിക്കിടത്തിയ 26 ദിവസം പ്രായമുള്ള ആൺകുഞ്ഞ് മരിച്ചനിലയിൽ; സംഭവം കോഴിക്കോട് വടകരയിൽ


വടകരയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 26 ദിവസം മാത്രം പ്രായമുള്ള ആൺകുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി. വടകര സ്വദേശി സയ്യിദ് ജാസിർ തങ്ങളുടെ മകനാണ് മരണപ്പെട്ടത്. ഇന്ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞായിരുന്നു സംഭവം.

കുഞ്ഞിന് മുലപ്പാൽ നൽകിയ ശേഷം കിടപ്പുമുറിയിൽ ഉറക്കിക്കിടത്തുകയായിരുന്നു. കുറച്ചുസമയത്തിന് ശേഷം വീട്ടുകാർ വന്ന് നോക്കിയപ്പോഴാണ് കുഞ്ഞിനെ ചലനമറ്റ നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവസ്ഥലത്തെത്തിയ പോലീസ് പ്രാഥമിക പരിശോധനകൾ നടത്തി. മരണകാരണം വ്യക്തമാകാനായി കുഞ്ഞിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

أحدث أقدم