കാട്ടാക്കടയിൽ 2 സ്കൂളിലെ വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി…. അന്വേഷണമാരംഭിച്ച് പൊലീസ്…


തിരുവനന്തപുരം: തിരുവനന്തപുരം കാട്ടാക്കടയിൽ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരു കുട്ടിയുടെ വയറ്റിൽ മുറിവേറ്റു. രണ്ട് സ്കൂളിലെ കുട്ടികളാണ് പരസ്പരം ഏറ്റുമുട്ടിയത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ചികിത്സയിലാണ്. ഇജാസ് എന്ന വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്. സ്കൂളിലെ വിദ്യാർത്ഥികളും പുറത്ത് നിന്നെത്തിയ വിദ്യാർത്ഥികളും തമ്മിലാണ് ഏറ്റുമുട്ടിയതെന്നാണ് വിവരം. പുറത്തുനിന്നുള്ള സംഘത്തിലുള്ളയാളാണ് ഇജാസ്. മൂർച്ചയുള്ള എന്തോ വസ്തു ഉപയോഗിച്ചാണ് ഇജാസിനെ ആക്രമിച്ചത്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

Previous Post Next Post