ബാഗിൻറെ കവറിലായി മേയറുടെയും മോദിയുടേയും ചിത്രവും മേയർ കെയർ എന്ന ക്യാപ്ഷനും ഉണ്ടായിരുന്നു. സംഭവം പുറത്തുവന്നതോടെ സിപിഎം കേന്ദ്രങ്ങൾ ഇത് ചർച്ചയാക്കി. സാമൂഹ്യ മാധ്യമങ്ങളിലും പ്രചരിച്ചതോടെ വിവാദമായി. കുട്ടികൾക്ക് നൽകിയ പഠനോപകരണങ്ങളിൽ പോലും പാർട്ടി പരസ്യം പതിപ്പിക്കാൻ ശ്രമിച്ച മേയർ എന്ന രീതിയിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. കോർപ്പറേഷൻ ഫണ്ടിൽ നിന്നും പണം ഉപയോഗിയ്ക്കാതെ 5000 സ്കൂൾ കുട്ടികൾക്ക് ബാഗും മറ്റ് പഠനോപകരണങ്ങളും നൽകിയ പരിപാടിയാണിതെന്നും ബാഗിനൊപ്പമുള്ള കവറിലെ ചിത്രം നീക്കം ചെയ്യാവുന്നതാണെന്നുമാണ് ബിജെപി അനുകൂലികളുടെ മറുപടി.