സംസ്ഥാനത്ത് ശക്തമായ മഴ തുടരും…നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്…


സംസ്ഥാനത്ത് ശക്തമായ മഴ തുടരും. നാളെ മൂന്ന് ജില്ലകളിൽ റെഡ് അലർട്ട് മുന്നറിയിപ്പ് നൽകി. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ,പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പും നാളെ നൽകിയിട്ടുണ്ട്.

വടക്കൻ കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്കാണ് സാധ്യത. കാസർഗോഡ് കുമ്പളയിൽ കനത്ത മഴയിൽ വീടിൻ്റെ ചുറ്റുമതിലിൻ്റെ ഒരു ഭാഗം ഇടിഞ്ഞു വീണു. ജില്ലകളിൽ പലയിടത്തും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് ഇന്നലെ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. കനത്ത മഴയിൽ പട്ടം ഗവ.ഗേൾസ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ മതിൽ ഇടിഞ്ഞു വീണു.സ്കൂളിന് പിൻവശത്തെ ക്ലാസ് മുറികളോടു ചേർന്ന മതിലാണ് തകർന്നത്. സമീപത്തുള്ള മതിലും അപകടാവസ്ഥയിലാണ്.

Previous Post Next Post