
എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർക്കെതിരെ മുൻ മന്ത്രി കെബി ഗണേഷ് കുമാർ. മുഖ്യമന്ത്രി വിഡി സതീശൻ സുകുമാരൻ നായർക്ക് സമയം നൽകാതിരുന്നത് സമയത്തിന്റെ പരിമിതി കൊണ്ടാകുമെന്ന് ഗണേഷ് കുമാർ പറഞ്ഞു. മുഖ്യമന്ത്രി പദവിയിലിരിക്കുന്നയാളെ അവൻ ഇവൻ എന്നൊക്കെ വിളിക്കുന്നത് അന്തസ്സോ, തറവാടിത്തമോ അല്ലെന്നും ഗണേഷ്‌കുമാർ പറഞ്ഞു.
‘ഇപ്പോഴത്തെ മുഖ്യമന്ത്രി വിഡി സതീശൻ കഴിഞ്ഞ 25 വർഷമായി എന്റെ ആത്മസുഹൃത്താണ്. പക്ഷെ ഇന്ന് ഞാൻ അദ്ദേഹത്തെ കാണേണ്ടത് മുഖ്യമന്ത്രിയായിട്ടാണ്. സുഹൃത്ത് ആയിട്ടല്ല. മുഖ്യമന്ത്രിയായി കാണുന്നതാണ് മര്യാദയും അന്തസ്സും. അല്ലാതെ അദ്ദേഹം വന്ന് എന്റെ കാലേൽ പിടിക്കണമെന്നൊക്കെ പറയുന്നത് ശരിയുള്ള കാര്യമല്ല. അദ്ദേഹം മുഖ്യമന്ത്രി തന്നെയാണ്, മാനിക്കപ്പെടേണ്ടയാളാണ്. അദ്ദേഹത്തിന് കൊടുക്കേണ്ട സ്റ്റാറ്റസും ബഹുമാനവും കൊടുക്കണം. ആരായാലും കൊടുക്കണം. അത് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. മുഖ്യമന്ത്രിയെ അവൻ, ഇവൻ എന്നൊക്കെ വിളിക്കാൻ ആർക്കും അവകാശമില്ല. അത് അന്തസ്സും തറവാടിത്തവുമല്ല. എന്റെ അഡ്രസ് ആർ ബാലകൃഷ്ണപിള്ളയുടെ മകൻ എന്നാണ്. വീട് വീട്ട് വീട് വാടക. ആദ്യം മകൻ എന്ന നിലയിൽ എന്റെ അച്ഛന്റെ ഔദാര്യം. അത് കഴിഞ്ഞാൽ കലാകാരൻ എന്ന നിലയിൽ സ്‌നേഹിച്ച ജനങ്ങളും രാഷ്ട്രീയക്കാരൻ എന്നനിലയിൽ എന്നെ സ്‌നേഹിച്ച ജനങ്ങളുമാണ്’- കെബി ഗണേഷ് കുമാർ പറഞ്ഞു.