
ഭര്‍ത്താവിനൊപ്പം ബുള്ളറ്റിന് പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ വീണ് പരിക്കേറ്റ വീട്ടമ്മ മരിച്ചു. കോറോം ദേവീസഹായം സ്‌കൂളിന് സമീപത്തെ കെ പി ലീല (62)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം പയ്യന്നൂരിലെ ഹോട്ടല്‍ അടച്ച ശേഷം വീട്ടിലേക്ക് പോകുന്നതിനിടെയാണ് വീണത്.
ഭര്‍ത്താവ് ഓടിച്ച ബുള്ളറ്റിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ കോറോം റോഡില്‍ വര്‍ക്ക് ഷോപ്പിന് സമീപം തെന്നി വീഴുകയായിരുന്നു. വീഴ്ചയില്‍ തലയിലുണ്ടായിരുന്ന ഹെല്‍മറ്റ് ഊരിത്തെറിച്ചതിനാല്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.