തിരുവിതാംകൂർ ദേവസ്വം ബോർഡിലെ എ ഒ നിയമന വിവാദം വഴിത്തിരിവിൽ. പുനപരിശോധിച്ച പുതിയ ഉത്തരവ് പുറത്തിറങ്ങി. ശബരിമല സ്വർണക്കൊള്ളയിലെ ആരോപണ വിധേയർക്ക് സ്ഥാന മാറ്റം. ആരോപണ വിധേയനായ ശ്യാം പ്രകാശിനെ കൊട്ടാരക്കര അസിസ്റ്റൻറ് ഓഡിറ്ററായി നിയമിച്ചു. ശ്യാം പ്രകാശിന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ തസ്തികയിൽ ആയിരുന്നു നേരത്തെ നിയമനം.വിജിലൻസ് ഓഫീസറായി നിയമിച്ച വിഷ്ണു ജെഎസിനെ മുണ്ടക്കയം അസിസ്റ്റൻറ് ദേവസ്വം കമ്മീഷണർ ആയി മാറ്റി നിയമിച്ചു. 26 പേരുടെ സ്ഥലമാറ്റം ഉത്തരവാണ് പുറത്തിറങ്ങിയത്.
സ്ഥലമാറ്റ തീരുമാനത്തിൽ അതൃപ്തി അറിയിച്ച് ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ കത്ത് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് നടപടി. അപാകതകൾ ഉണ്ടെങ്കിൽ പരിഹരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു.സ്ഥലം മാറ്റ ഉത്തരവിനെക്കുറിച്ച് കുറിച്ച് പരാതി ലഭിച്ചിട്ടുണ്ട്.രാഷ്ട്രീയ ഇടപെടൽ ഉണ്ടോ എന്നറിയില്ലന്നും നിയമ വിരുദ്ധമായി എന്തെങ്കിലും ഉണ്ടങ്കിൽ പരിഹരിച്ച് മുന്നോട്ട് പോകുമെന്നും കെ ജയകുമാർ പറഞ്ഞിരുന്നു.