പാമ്പാടി . ദേശീയ ലഹരി വിരുദ്ധ ദിനത്തിൽ ഓപ്പറേഷൻ തുഫാൻ റാലിയും പൊതുസമ്മേളനവു൦ നടത്തി പാമ്പാടി ബസ് സ്റ്റാൻ്റിൽ നിന്നും ആരംഭിച്ച ബോധവൽക്കരണ റാലി സെൻ്റ് ജോൺസ് ഓഡിറ്റോറിയത്തിൽ സമാപിച്ചു .
കെ ജി കോളേജ് എൻ സി സി കേഡറ്റുകൾ അവതരിപ്പിച്ച ഫ്ലാഷ് മോഗ് ശ്രദ്ധേയമായി. റാലി കോട്ടയം അഡീഷണൽ എസ്.പി. മധു ബാബു ഫ്ലാഗ് ഓഫ് ചെയ്തു. പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്തു പ്രസിഡൻ്റ് ജെയ്ജി പാലയ്ക്കലോടി ഉദ്ഘാടനം ചെയ്തു പഞ്ചായത്തു പ്രസിഡൻ്റ്മാരായ അഡ്വ.സിജു കെ ഐസക്ക്, മിനി ഫിലിപ്പ്, ഇ.എസ്. വിനോദ് , പി.എസ്. ഉഷാകുമാരി, ഫാ. കുരുവിള പെരുമാൾ, കെ ജി കോളേജ് പ്രിൻസിപ്പൽ ഡോ അബു ജോസഫ്, കുര്യൻ സഖറിയ,ബേബി വർഗീസ്, ഡി. എം. ഒ യുടെ പ്രതിനിധി പ്രവീൺ, പള്ളിക്കത്തോട് എസ്. എച്ച്. ഒരാജേഷ് വി.എസ് , പാമ്പാടി എസ്. എച്ച് ഒ ഇൻചാർജ് വിദ്യ വി
എക്സൈസ്, ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പ്രസംഗിച്ചു . ചാണ്ടി ഉമ്മൻ എം എൽ എ യുടെ സന്ദേശവുമുണ്ടായിരുന്നു