രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ജ്വല്ലറി ഉടമ പിടിയിൽ….



        

കോഴിക്കോട് വടകരയിൽ രേഖകളില്ലാതെ കൊണ്ടുവന്ന ഒരു കോടി നാലര ലക്ഷം രൂപയുമായി ഒരാൾ പിടിയിൽ. വടകരയിലെ മനോജ് ജ്വല്ലറി ഉടമ മനോജാണ് പിടിയിലായത്. മഹാരാഷ്ട്രയിൽ നിന്ന് കാറിൽ പണം കൊണ്ടുവരുമ്പോഴാണ് പിടിയിലായത്. ലഹരിമരുന്ന് വേട്ടയ്ക്കായി നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ഡാൻസാഫ് ടീമും വടകര പൊലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.നിലവിൽ മനോജിനേയും വാഹനത്തെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു

Previous Post Next Post