ഓപ്പറേഷൻ തൂഫാനിൽ മോഹൻലാൽ ചേർന്നത് തൂഫാൻ വാരിയറായി; തൂഫാനെ പരാജയപ്പെടുത്താൻ ചിലർ ശ്രമിക്കുന്നു


ഓപ്പറേഷന്‍ തൂഫാന്‍ വിജയകരമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. 10 കോടിയിലധികം വരുന്ന നിരോധിത ലഹരി വസ്തുക്കള്‍ പിടികൂടിയെന്നും ആകെ 2778 പേര്‍ അറസ്റ്റിലായെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 1.58 കിലോ എംഡിഎംഎ, 146 കിലോ കഞ്ചാവ്, 46 ഗ്രാം ഹാഷിഷ് ഓയില്‍ എന്നിവ പിടികൂടിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

‘കേന്ദ്ര ഏജന്‍സികളുടെ സഹായത്തോടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തും. അതിര്‍ത്തി കടന്നാണ് ലഹരി എത്തുന്നത്. ഉറവിടം എങ്ങനെ കണ്ടെത്താനാവുമെന്ന് യോഗത്തില്‍ ചര്‍ച്ച ചെയ്തു. എവിടെനിന്ന് ലഹരി എത്തുന്നുവെന്നതിന്റെ ഏകദേശ രൂപം കണ്ടെത്തി. മള്‍ട്ടി ഡിജിറ്റല്‍ ഇന്റഗ്രേറ്റഡ് പ്രൊജക്ട് തയ്യാറാക്കും. ഏറ്റവും ആധുനിക, ശാസ്ത്രീയ രീതിയിലുള്ള പ്രവര്‍ത്തനം നടക്കും. ഐജി പുട്ട വിമലാദിത്യ ഇതിന് നേതൃത്വം നല്‍കും’, രമേശ് ചെന്നിത്തല പറഞ്ഞു.

أحدث أقدم