തിങ്കളാഴ്ച പുലർച്ചെയാണ് പാലക്കാട് നഗരത്തിലെ പൊലീസുകാരെയും കെഎസ്ആർടിസി ജീവനക്കാരെയും വട്ടം കറക്കുന്ന സംഭവമുണ്ടായത്. ഡിപ്പോയിൽ നിർത്തിയിട്ടിരുന്ന ബസ് എടുത്ത് ഒരാൾ നഗരഹൃദയത്തിലൂടെ കറങ്ങുന്നു.ശേഷം തോന്നിയിടത്ത് ബസ് ഉപേക്ഷിച്ച് മുങ്ങുന്നു.രണ്ട് ദിവസത്തിനപ്പുറവും പ്രതിയാരാണെന്ന് കണ്ടെത്താൻ പൊലീസിനായിട്ടില്ല.സിസിടിവികൾക്ക് മുഖം കൊടുക്കാതെയാണ് കിലോമീറ്ററുകളോളം പ്രതി ബസ്സുമായി കറങ്ങിയത്.
ഇയാൾക്ക് പാലക്കാട് നഗരത്തെക്കുറിച്ച് കൃത്യമായ ധാരണയുണ്ടെന്നാണ് വിലയിരുത്തൽ. കെഎസ്ആർടിസി സ്‌റ്റാൻഡിൽ മറ്റൊരാൾക്കൊപ്പം ഒരു ബൈക്കിലാണ് പ്രതി വന്നിറങ്ങിയത്. നേരെയെത്തി നിർത്തിയിട്ടിരുന്ന ബസ് സ്റ്റാർട്ടാക്കി എടുത്തുകൊണ്ട് പോകുകയായിരുന്നു.പ്രതിക്ക് കെഎസ്ആർടിസിയോടോ ജീവനക്കാരോടോ എന്തെങ്കിലും മുൻവിരോധo ഉണ്ടായിരിക്കാമെന്ന് പൊലീസ് പറയുന്നത്.