കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിര്‍ദേശവുമായി കെഎസ്ഇബി





കേരളത്തിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക് നിര്‍ദേശവുമായി കെഎസ്ഇബി. വൈദ്യുതി ലൈനുകള്‍ക്ക് സമീപം ബാനറുകളും മറ്റും സ്ഥാപിക്കരുതെന്നാണ് കെഎസ്ഇബിയുടെ കര്‍ശനമായ നിര്‍ദേശം.

പലയിടങ്ങളിലും ഫുട്‌ബോള്‍ ആരാധകര്‍ ഫ്ലെക്സുകൾ, ബാനറുകള്‍, കൊടികള്‍, തോരണങ്ങള്‍ എന്നിവ റോഡിന് കുറുകെയും വൈദ്യുതി ലൈനുകള്‍ക്ക് സമീപവും സ്ഥാപിക്കുന്നത് ശ്രദ്ധയില്‍പ്പെടുന്നുണ്ട്. ഇത് തികച്ചും അപകടകരമാണെന്ന് കെഎസ്ഇബി പറഞ്ഞു.

കൊടികളും ബാനറുകളും സ്ഥാപിക്കുന്നതിനിടെ അബദ്ധത്തില്‍ വൈദ്യുതി ലൈനുകളുമായി സമ്പര്‍ക്കമുണ്ടായാല്‍, അത് ഗുരുതരമായ വൈദ്യുതാഘാതത്തിനും ജീവഹാനിക്കും വരെ കാരണമായേക്കാമെന്നും മുന്നറിയിപ്പുണ്ട്. കൂടാതെ ശക്തമായ കാറ്റിലും മഴയിലും ഇവ വൈദ്യുതി ലൈനുകളിലേക്ക് വീഴുന്നതിലൂടെ വൈദ്യുതി തടസ്സമുണ്ടാകാനും ജനങ്ങളുടെ സുരക്ഷ അപകടത്തിലാകാന്‍ സാധ്യതയുണ്ടെന്നും കെഎസ്ഇബി ചൂണ്ടിക്കാട്ടി.
Previous Post Next Post