പാമ്പാടിയിൽ ഹരിത കർമ്മസേനാംഗത്തിന് ലഭിച്ച സ്വർണ്ണ മോതിരം ഉടമയ്ക്ക് നൽകി... മാതൃകയായി രജനി പ്രസന്നൻ


പാമ്പാടി -സാമ്പത്തിക പരാധീനത ഉണ്ടാകാം എന്നാലും സത്യ സന്ധത കൈ വിടാനില്ല എന്ന് ഹരിത കർമ സേനാംഗം. പാമ്പാടി ഗ്രാമ പഞ്ചായത്ത്‌ ഒന്നാം വാർഡിലെ ഹരിത കർമ സേനാംഗം രജനി പ്രസന്നനാണ് കഴിഞ്ഞ ദിവസം ഭവന സന്ദർശനത്തിനിടയിൽ പ്ലാസ്റ്റിക് കൂടുകൾക്കിടയിൽ നിന്നും സ്വർണ മോതിരം ലഭിച്ചത്. പാഴ് വസ്തുക്കൾ ശേഖരിച്ച വീട്ടിൽ വെച്ച് തരം തിരിക്കുന്നതിനിടയിൽ കണ്ടെത്തിയ മോതിരം അപ്പോൾ തന്നെ വീട്ടുടമയെ തിരികെ ഏല്പിച്ചു. മാതൃകാ പരമായ പ്രവർത്തനം നടത്തിയ രജനിയെ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. സിജു കെ ഐസക്ക് അഭിനന്ദിച്ചു.


أحدث أقدم