കൊല്ലം: മൊബൈൽ റീൽസ് കണ്ട് വാഹനം ഓടിച്ച കെ എസ് ആർ ടി സി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്ത് മോട്ടോർ വാഹന വകുപ്പ്. കൊല്ലം കൊട്ടാരക്കരയിൽ ആണ് സംഭവം. കെ എസ് ആർ ടി സി താൽക്കാലിക ജീവനക്കാരനായിരുന്നു അഭിജിത്ത് ആണ് നടപടി നേരിട്ടത്. അഭിജിത്ത് റീൽസ് കാണുന്നത് ബസ്സിലെ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തി വാഹന വകുപ്പിന് അയച്ചുകൊടുത്തത്. നടപടി നേരിട്ടതോടെ രണ്ട് മാസത്തേക്ക് ഇനി മറ്റ് വാഹനങ്ങളും ഓടിക്കാൻ പാടില്ല. ഇത്തരം നിയമലംഘനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് കൊല്ലം എൻഫോഴ്സ്മെന്റ് ആർ ടി ഒ അറിയിച്ചു
വാഹനം ഓടിക്കുന്നതിനിടെ കെഎസ്ആർടിസി ഡ്രൈവറുടെ ‘റീൽസ്’ കാണലിൽ നടപടി…
ജോവാൻ മധുമല
0
Tags
Top stories