
ഹാരിസൺസ് മലയാളം ലിമിറ്റഡ് അനധികൃതമായി പതിനായിരക്കണക്കിന് ഏക്കർ ഭൂമി കൈവശം വെക്കുന്നതിനെതിരായ കേസുകൾക്ക് സഹായം ചെയ്തതിന് റവന്യൂ ഉദ്യോഗസ്ഥന് ഗുഡ് സർവീസസ് എൻട്രി. സെക്രട്ടേറിയറ്റിലെ അസി. സെക്ഷൻ ഓഫീസർ സി ഐ തോമസിനാണ് അവാർഡ്. റവന്യൂ സെക്രട്ടറി എം ജി രാജമാണിക്യമാണ് ഉത്തരവ് ഇറക്കിയത്.
ഭൂമിയുടെ രേഖകൾ കണ്ടെത്തുന്നതിലും പഴയ രേഖകളുടെ ആധികാരികത പരിശോധിച്ച് കൈമാറുന്നതിലും ശ്രമകരമായ ദൗത്യം നിറവേറ്റിയതിനാണ് അവാർഡ്. കേസ് നടത്തിപ്പ് ഏകോപിപ്പിക്കുകയും ചെയ്തു. ഇതു കാരണം 78,626 ഏക്കർ ഭൂമി അനധികൃതമായി കൈവശം വെക്കുന്നതിനെതിരെ കളക്ടർമാർക്ക് സിവിൽ കേസ് നൽകാനായെന്ന് ഉത്തരവിലുണ്ട്. നേട്ടം തോമസിൻറെ സർവീസ് ബുക്കിൽ രേഖപ്പെടുത്തും.