തിരുവനന്തപുരത്ത് ക്രിക്കറ്റ് പരിശീലനത്തിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച കേസ്….മൂന്നാമത്തെ കേസിലും കോടതി ശിക്ഷ വിധിച്ചു…


തിരുവനന്തപുരത്ത് ക്രിക്കറ്റ് കോച്ചിങ്ങിനിടെ പെൺകുട്ടികളെ പീഡിപ്പിച്ച മൂന്നാമത്തെ കേസിലും കോടതി ശിക്ഷ വിധിച്ചു. കോച്ചായ ശ്രീവരാഹം സ്വദേശി മനുവിന് 38 വർഷത്തെ കഠിന തടവും 79000 രൂപയുമാണ് ശിക്ഷ. നാലാമത്തെ കേസിൽ മനു കുറ്റക്കാരൻ എന്നും കോടതി കണ്ടെത്തി.

തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതിയുടേതാണ് വിധി. 2018ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. നിലവിൽ ആറ് കേസുകളാണ് പ്രതിയായ ക്രിക്കറ്റ് കോച്ച് മനുവിനെതിരെ ഉള്ളത്. ഒന്ന്, രണ്ട് കേസുകളിൽ കഴിഞ്ഞദിവസം കോടതി ശിക്ഷ വിധിച്ചിരുന്നു. ഒന്നാം കേസിൽ 16 വർഷവും രണ്ടാം കേസിൽ 35 വർഷവും ആണ് കഠിനതടവ് വിധിച്ചത്. മൂന്നാമത്തെ കേസിലാണ് ഇന്ന് ശിക്ഷ വിധിച്ചത് 38 വർഷം കഠിന തടവും 79000 രൂപ പിഴയുമാണ് ശിക്ഷ. നാലാമത്തെ കേസിലും പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടത്തി. ഈ കേസിൽ തിങ്കളാഴ്ച ശിക്ഷാവിധി പറയൂ.

Previous Post Next Post