സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി


കൊച്ചി: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും ഇടിവ് രേഖപ്പെടുത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 1,14,200 രൂപയായി. ഗ്രാമിന് 35 രൂപയുടെ നേരിയ കുറവാണ് ഇന്ന് രേഖപ്പെടുത്തിയത്. ഒരു ഗ്രാം സ്വർണം വാങ്ങാൻ ഇന്ന് 14,275 രൂപ നൽകണം. കഴിഞ്ഞ മൂന്ന് ദിവസമായി സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുകയായിരുന്നു. ഇതിന് ശേഷമാണ് ഇന്ന് നേരിയ തോതിലാണെങ്കിലും വില കുറഞ്ഞിരിക്കുന്നത്.

ജൂൺ 1ന് ഒരു പവൻ സ്വർണത്തിന്റെ വില 1,14,560 രൂപയായിരുന്നു. കഴിഞ്ഞ ദിവസം ഒരു പവൻ സ്വർണത്തിന് വെറും 80 രൂപയുടെ കുറവ് മാത്രമാണ് രേഖപ്പെടുത്തിയത്. പശ്ചിമേഷ്യൻ സംഘർഷവുമായി ബന്ധപ്പെട്ട ആഗോള പ്രതിസന്ധികൾ സ്വർണവിലയെ ഇപ്പോഴും നിർണായകമായി സ്വാധീനിക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളായ ഇന്ത്യയിലേക്ക് ഓരോ വർഷവും ടൺ കണക്കിന് സ്വർണമാണ് ഇറക്കുമതി ചെയ്യുന്നത്. അതുകൊണ്ട് തന്നെ അന്താരാഷ്ട്ര വിപണിയിലുണ്ടാകുന്ന ചലനങ്ങൾ കേരളത്തിലെ വിപണിയിലും പ്രതിഫലിക്കും. എങ്കിലും, ആഗോള വിപണിയിൽ വില കൂടിയാൽ അതേ അനുപാതത്തിൽ കേരളത്തിൽ വില കൂടണമെന്നില്ലെന്നും വിപണി വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.


Previous Post Next Post