ചൈനയുടെ ആധിപത്യത്തിന് അന്ത്യം കുറിക്കാൻ ഇന്ത്യ – യുഎസ് നീക്കം


ആഗോള വിതരണ ശൃംഖലകളിൽ ചൈനയുടെ ആധിപത്യം കുറയ്ക്കുന്നതിനും നിർണായക ധാതുക്കളുടെ ലഭ്യത ഉറപ്പാക്കുന്നതിനുമായി ഇന്ത്യയും അമേരിക്കയും സഹകരണം ശക്തമാക്കുന്നു.

ഇതിന്റെ ഭാഗമായി രൂപീകരിച്ച യുഎസ്-ഇന്ത്യ ക്രിട്ടിക്കൽ മിനറൽസ് സെക്യൂരിറ്റി ടാസ്‌ക്‌ഫോഴ്‌സ് കഴിഞ്ഞ ആഴ്ച ആദ്യയോഗം ചേർന്നു. ഇന്ത്യയിലെയും അമേരിക്കയിലെയും 17 പ്രമുഖ കമ്പനികളുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്. ക്രിട്ടിക്കൽ മിനറൽസ് മേഖലയിൽ സംസ്‌കരണം, ഉൽപ്പാദനം, സാങ്കേതിക വികസനം, നിക്ഷേപം എന്നിവയിൽ ഇരു രാജ്യങ്ങളും എങ്ങനെ സഹകരിക്കാമെന്നതിനെക്കുറിച്ച് യോഗത്തിൽ ചർച്ച നടന്നു. ആഗോള സാമ്പത്തിക രംഗത്തും ഊർജ മേഖലയിലും നിർണായക സ്ഥാനമുള്ള ലിഥിയം, അപൂർവ ഭൂലോഹങ്ങൾ (Rare Earths) തുടങ്ങിയ ധാതുക്കളുടെ വിതരണ സുരക്ഷ ഉറപ്പാക്കുകയാണ് ടാസ്‌ക്‌ഫോഴ്‌സിന്റെ ലക്ഷ്യം.കഴിഞ്ഞ മാസം ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയും തമ്മിൽ ഒപ്പുവെച്ച ഉഭയകക്ഷി കരാറിന് പിന്നാലെയാണ് പുതിയ ടാസ്‌ക്‌ഫോഴ്‌സിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമായത്. നിർണായക ധാതുക്കളുടെ മേഖലയെ തന്ത്രപ്രധാന മേഖലയായി കണ്ട് ദീർഘകാല സഹകരണം ഉറപ്പാക്കാനാണ് ഇരു രാജ്യങ്ങളുടെയും ശ്രമം.

أحدث أقدم