എരുമേലിയിൽ കഞ്ചാവുമായി യുവാവ് പിടിയിൽ….


പത്തനംതിട്ട: എരുമേലിയിൽ എക്സൈസിന്‍രെ കഞ്ചാവ് വേട്ട. സ്കൂട്ടറിൽ കടത്തികൊണ്ട് വന്ന 1.350 കിലോഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായുള്ള പരിശോധനയിൽ മുണ്ടക്കയം ചോറ്റി സ്വദേശി കപ്പലുമാക്കൽ അമൽ എബ്രഹാം(28) ആണ് കുടുങ്ങിയത്. എരുമേലി റെയിഞ്ച് ഇൻസ്പെക്ടർ ജി.ശിവകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ രാത്രികാല പരിശോധനക്കിടെയാണ് അമൽ സ്കൂട്ടറിൽ എത്തിയത്. സംശയം തോന്നി വണ്ടി പരിശോധിച്ചപ്പോഴാണ് സീറ്റിനടിയിൽ ഒളിപ്പിച്ച കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവും അമൽ സഞ്ചരിച്ച സ്കൂട്ടറും എക്സൈസ് പിടിച്ചെടുത്തു.

أحدث أقدم