കോഴിക്കോട് പതങ്കയം പുഴയിൽ വിനോദസഞ്ചാരികളും ​ഗൈഡും ഒഴുക്കിൽപ്പെട്ടു; രണ്ടുപേരെ രക്ഷപ്പെടുത്തി; ​ഗൈഡിനായി തിരച്ചിൽ


കോഴിക്കോട് കോടഞ്ചേരി പതങ്കയം പുഴയിൽ അതിശക്തമായ മലവെള്ളപ്പാച്ചിൽ. വിനോദസഞ്ചാരികളും ​ഗൈഡും ഉൾപ്പെടെ മൂന്ന് പേർ ഒഴുക്കിൽ പെട്ടു. ബംഗളൂരുവിൽ നിന്നെത്തിയ രണ്ട് വിനോദസഞ്ചാരികളും വയനാട് സ്വദേശിയായ ഗൈഡുമാണ് അപകടത്തിൽ പെട്ടത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് നടത്തിയ തിരച്ചിലിൽ വിനോദ സഞ്ചാരികളെ രക്ഷപ്പെടുത്തി. ഗൈഡിനായുള്ള തിരച്ചിൽ തുടരുകയാണ്.

നിസാര പരിക്കുകളോടെയാണ് സഞ്ചാരികളെ പുഴയിൽ നിന്നും പുറത്തെത്തിച്ചത്. പുഴയിലെ അതിശക്തമായ വേഗതയും മലവെള്ളപ്പാച്ചിലും കാരണം ഗൈഡിനായുള്ള തിരച്ചിൽ അതീവ ദുഷ്കരമാണെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പ്രതികരിച്ചു.


Previous Post Next Post