ഡൽഹി ഹൈക്കോടതിയെ സമീപിച്ച് സൽമാൻ ഖാൻ


തന്റെ ജീവിതത്തിലെ വിവാദ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ‘കാലാ ഹിരൺ: ബാറ്റിൽ ഫോർ ലെഗസി’ എന്ന ചിത്രത്തിന്റെ നിർമാണവും റിലീസും അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബോളിവുഡ് താരം സൽമാൻ ഖാൻ ഡൽഹി ഹൈക്കോടതിയിൽ ഹർജി നൽകി. ചിത്രം തന്റെ വ്യക്തിത്വ അവകാശങ്ങളെ (Personality Rights) ലംഘിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചാണ് താരം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാൻ നിർദേശിച്ചു. കേസ് ജൂൺ 19-ന് കോടതി വീണ്ടും പരിഗണിക്കും.

തരംതാഴ്ത്താൻ ശ്രമം: 1998-ലെ വിവാദപരമായ കൃഷ്ണമൃഗ വേട്ടക്കേസുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയെന്നും ഇത് തന്റെ കരിയറിനെയും കീർത്തിയെയും ദോഷകരമായി ബാധിക്കുമെന്നും സൽമാൻ വാദിക്കുന്നു.വ്യക്തിത്വ അവകാശ ലംഘനം: ചിത്രത്തിന്റെ പോസ്റ്ററുകളിലും പ്രചാരണ സാമഗ്രികളിലും താൻ സ്ഥിരമായി ഉപയോഗിക്കാറുള്ള ബ്രേസ്ലെറ്റ് ധരിച്ച, തന്നോട് സാദൃശ്യമുള്ള ഒരാളെയാണ് ഉപയോഗിച്ചിരിക്കുന്നത്. വാണിജ്യപരമായ നേട്ടങ്ങൾക്കായി നിർമാതാക്കൾ തന്റെ പേരും അടയാളങ്ങളും ദുരുപയോഗം ചെയ്യുകയാണ്.


നിയമനടപടികളെ ബാധിക്കും: നിലവിൽ തുടരുന്ന നിയമനടപടികളെ ഈ ചിത്രം ദോഷകരമായി ബാധിക്കാൻ സാധ്യതയുണ്ടെന്നും അതിനാൽ ഒടിടി സ്ട്രീമിങ് ഉൾപ്പെടെയുള്ള എല്ലാത്തരം റിലീസുകളും തടയണമെന്നുമാണ് നടന്റെ ആവശ്യം.



أحدث أقدم