അബുദാബി/ഫുജൈറ യുഎഇ നിവാസികൾക്ക് പുതിയൊരു സഞ്ചാരപാതയൊരുക്കി ഇത്തിഹാദ് കുതിച്ചുപാഞ്ഞപ്പോൾ യാത്രക്കാർക്ക് വിസ്‌മയ കാഴ്ച്ച. വ്യത്യസ്തമാർന്ന ദൃശ്യങ്ങളും ആയാസരഹിത യാത്രയും യാത്രക്കാരുടെ മനം കവർന്നു. ജോലിയിലും സ്കൂളിലും ലീവെടുത്ത് ചരിത്ര നിമിഷത്തിന്റെ ഭാഗമായവരിൽ മലയാളികളായിരുന്നു കൂടുതലും.
യുഎഇയുടെ ഗതാഗത ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ഇത്തിഹാദ് റെയിലിന്റെ ആദ്യ യാത്രാ ട്രെയിൻ സർവീസിൽ പൊറ്റുനാടിന്റെ ചരിത്രത്തിന്റെ ഭാഗമാകാൻ സാധിച്ചതിലുള്ള നിർവൃതിയിലാണ് മലയാളികൾ.
ഇന്നു പുലർച്ചെ 5.34ന് ഫുജൈറയിലെ അൽ ഹിലാൽ സിറ്റി സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിൻ, നിശ്ചയിച്ച സമയത്തേക്കാൾ 30 മിനിറ്റ് മുൻപേ, അതായത് രാവിലെ 7.15ന് അബുദാബിയിലെ മുഹമ്മദ് ബിൻ സായിദ് സിറ്റി സ്റ്റേഷനിൽ എത്തിച്ചേർന്നു.
ചരിത്ര മുഹൂർത്തത്തിലെ ആഘോഷങ്ങൾക്ക് ഫുജൈറ സ്റ്റേഷനിൽ പുലർച്ചെ 5ന് തന്നെ തുടക്കം കുറിച്ചിരുന്നു.
പരമ്പരാഗത ഇമാറാത്തി നൃത്തം, അറബിക് കാപ്പി, മധുരപലഹാരങ്ങൾ എന്നിവ നൽകിയാണ് യാത്രക്കാരെ വരവേറ്റത്. ഇമാറാത്തി കാർട്ടൂൺ പരമ്പരയായ 'ഫ്രീജ്'ലെ കഥാപാത്രം യാത്രക്കാർക്ക് ആശംസകൾ നേർന്നു. ആദ്യ യാത്രയുടെ ഭാഗമാകാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും പങ്കുവച്ച യാത്രക്കാർ, ഈ രാജ്യത്തിന്റെ മുന്നേറ്റത്തിൽ
ഭാഗമാകാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും പങ്കുവച്ചു
സ്വദേശികളോടൊപ്പം മലയാളികളടക്കമുള്ള 43 ലക്ഷത്തിലേറെ ഇന്ത്യക്കാരും പങ്കുചേർന്നു
✈️✈️✈️✈️✈️✈️✈️✈️
*നാട്ടിലെ വാർത്തകൾക്കൊപ്പം വിദേശ വാർത്തകൾ വാട്ട്സ് ആപ്പിൽ അറിയാൻ പ്രവാസികൾക്കായി മാത്രമുള്ള ഗ്രൂപ്പ്*
⚠️ ഇൻഡ്യൻ നമ്പരുകൾ ഈ ഗ്രൂപ്പിൽ ആഡ് ആക്കുന്നതല്ല
https://chat.whatsapp.com/GLumVlREobL9gKOf65yiSD?mode=ac_c
🌍 കേരളത്തിലുള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ Join ചെയ്യാൻ +91 9447601914 എന്ന നമ്പരിൽ ഒരു Hai സന്ദേശം അയക്കൂ .