കൊഴിഞ്ഞാമ്പാറ മേനോൻപാറ കൂരാങ്കാട്ടെ വാടകവീട്ടിലെ കുളിമുറിയിലെ സിമന്റ് ടാങ്കിൽ സഹോദരങ്ങളായ രണ്ടു കുട്ടികളെ മുക്കിക്കൊലപ്പെടുത്തിയ കേസിൽ അമ്മ നിവേദ്യയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. കേസിൽ മറ്റൊരാൾക്ക് കൂടി പങ്കുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. വടകരപ്പതി പഴണിയാർപാളയം മണൽക്കാട് ജോൺകുമാറിന്റെയും നിവേദ്യയുടെയും മക്കളായ ജെനിഫർ ജൂലിയറ്റ് (5), റോബിൻ ക്രിസ്റ്റഫർ (3) എന്നിവരെയാണ് സെപ്റ്റംബർ 29-ന് രാവിലെ പത്തരയോടെ വാടകവീട്ടിലെ കുളിമുറിയിലെ വെള്ളം നിറച്ച സിമന്റ് ടാങ്കിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം കുട്ടികൾ വെള്ളത്തിൽ വീണ് മുങ്ങിമരിച്ചതാണെന്നായിരുന്നു നിഗമനം. എന്നാൽ അന്വേഷണത്തിൽ കൊലപാതകമാണെന്ന് വ്യക്തമായതോടെ സെപ്റ്റംബർ 30-ന് നിവേദ്യയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്യുകയായിരുന്നു
കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊല: ഒരു മാസത്തിനുശേഷം ..
Deepak Toms
0
Tags
Top Stories