ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുമെന്ന് കെ ജയകുമാർ


ദേവസ്വം ബോർഡിലെ സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കുമെന്നും, ഭേദഗതികളോടെ പുതിയ ഉത്തരവ് പുറപ്പെടുവിക്കുമെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. 20 പേരുടെ നിയമനങ്ങളിലാണ് ഭേദഗതി ഉണ്ടാകുക. ചില പരാതികളൊക്കെ ഉയർന്നിട്ടുണ്ട്. അതൊക്കെ പരിഹരിക്കണമെന്നാണ് മന്ത്രി നിർദേശിച്ചത്. അതാണ് ഇപ്പോൾ ചെയ്യുന്നതെന്നും ദേവസ്വം ബോർഡ് യോഗത്തിന് ശേഷം കെ ജയകുമാർ വ്യക്തമാക്കി.

Previous Post Next Post