ഇന്നുമുതൽ മിൽമ പാലിന് വിലകൂടും; വർദ്ധിപ്പിച്ചത് ലിറ്ററിന് നാലു രൂപ...





മിൽമ പാലിന്റെ വില ലിറ്ററിന് നാല് രൂപ വർദ്ധിപ്പിച്ചു. പുതുക്കിയ നിരക്ക് ഇന്നു മുതൽ പ്രാബല്യത്തിൽ വരും. വർദ്ധിപ്പിച്ച തുകയിൽ 3.35 രൂപ ക്ഷീരകർഷകർക്കും 25 പൈസ ക്ഷീര സഹകരണ സംഘങ്ങൾക്കും ലഭിക്കും.

പാൽ ഉത്പാദനച്ചെലവ് ഗണ്യമായി ഉയർന്ന സാഹചര്യത്തിൽ ക്ഷീരകർഷകരുടെ വരുമാനം സംരക്ഷിക്കാനും മേഖലയിലെ അവരുടെ തുടർസാന്നിധ്യം ഉറപ്പാക്കാനും വിലവർദ്ധന അനിവാര്യമാണെന്ന് മിൽമ ചെയർമാൻ കെ.എസ്. മണി വ്യക്തമാക്കി.

അതേസമയം, നിലവിലുള്ള പാൽ കവറുകളുടെ സ്റ്റോക്ക് തീരുന്നതുവരെ പഴയ വില തന്നെയായിരിക്കും കവറുകളിൽ അച്ചടിച്ചിട്ടുണ്ടാകുക. പുതിയ വില പ്രാബല്യത്തിൽ വന്ന ശേഷവും പഴയ വില രേഖപ്പെടുത്തിയ കവറുകൾ ചില ദിവസങ്ങൾ വിപണിയിൽ ലഭ്യമാകുമെന്നും മിൽമ അറിയിച്ചു.
Previous Post Next Post