മണർകാട് കാവുംപടി - താന്നിക്കപടി റോഡിൽ മുത്തൻമുക്കിനും പൊത്തനാനിക്കൽ പടിക്കും ഇടക്ക് ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് കൂടെ സാമൂഹിക വിരുദ്ധർ ഭക്ഷണമാലിന്യം കൂടി നിക്ഷേപിക്കുന്നു നാട്ടുകാർ ദുരിതത്തിൽ





മാലം : കാവുംപടി - താന്നിക്കപടി റോഡിൽ മുത്തൻമുക്കിനും പോത്തനാനിക്കൽ പടിക്കും ഇടക്ക് ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യത്തിന് കൂടെ സാമൂഹിക വിരുദ്ധർ ഭക്ഷണമാലിന്യം കൂടി നിക്ഷേപിച്ചു കടന്നു കളഞ്ഞു. തെരുവു നായ്ക്കൾ അത് കടിച്ചു വലിച്ചു പരിസരം മുഴുവൻ നിരത്തുകയും. രൂക്ഷ ഗന്ധം മൂലം നടന്നു പോകാൻ വയ്യാത്ത സാഹചര്യം ആണ് നിലവിൽ. ഹരിത കർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കൃത്യമായി മാറ്റാതെ മാസങ്ങളോളം ഇവിടെ കൂട്ടിവെക്കുന്നതാണ് മറ്റ് മാലിന്യങ്ങൾ നിക്ഷേപിക്കാൻ പ്രചോദന മാകുന്നതെന്നു നാട്ടുകാർ ആരോപിക്കുന്നു. ഇതുപോലെ മാലിന്യങ്ങൾ നിക്ഷേപിക്കുന്നവരെ കണ്ടെത്തി മാതൃകപരമായി ശിക്ഷിക്കണം എന്നും ആവശ്യപ്പെട്ടു.
Previous Post Next Post