
തിരുവനന്തപുരം: ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ മാപ്പ് പറയണമെന്ന മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയില്‍ പരിഹാസവുമായി ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തവരൊക്കെ മാപ്പ് പറയുകയാണെങ്കില്‍ ആദ്യം അങ്ങ് മാപ്പ് പറഞ്ഞ് തുടങ്ങുന്നതായിരിക്കും നല്ലത് എന്നായിരുന്നു കെ സുരേന്ദ്രന്‍ പറഞ്ഞത്. വിസിമാര്‍ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പങ്കുവെച്ച പോസ്റ്റിന് താഴെയായിരുന്നു കെ സുരേന്ദ്രന്‍ കമന്റിട്ടത്.
സുരേന്ദ്രന്റെ കന്റിന് താഴെ നിരവധി പേര്‍ മറുപടിയുമായി എത്തി. ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തിയ സതീശനാണ് ഇക്കാര്യം പറയുന്നതെന്നായിരുന്നു ഒരാള്‍ പറഞ്ഞത്. ആര്‍എസ്എസിന്റെ വോട്ട് മറിച്ച് ജയിച്ചവര്‍ തന്നെ ഇത് പറയണം എന്ന് പറയൂ എന്നായിരുന്നു മറ്റൊരാള്‍ കമന്റിട്ടത്. ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്ത മൂന്ന് വൈസ് ചാന്‍സലര്‍മാരും ആര്‍എസ്എസ് സ്ഥാപകന്‍ ഗോള്‍വാൾക്കറുടെ ഫോട്ടോയ്ക്ക് വിളക്ക് തെളിയിച്ച സതീശനും മാപ്പ് പറയണമെന്ന് മറ്റൊരാള്‍ പറഞ്ഞു.